എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനം ആഘോഷിച്ചു
Friday 17 October 2025 12:52 AM IST
താനൂർ : കെ. പുരം വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം ഇന്ത്യയുടെ മുൻ രാഷ്ട്രപതിയും അദ്ധ്യാപകനും ഇന്ത്യയുടെ മിസൈൽമാനുമായ എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനം ആഘോഷിച്ചു. അന്തർദേശീയ വിദ്യാർത്ഥി ദിനമായ ഈ ദിനം ലൈബ്രറി കൗൺസിൽ മുൻ ജില്ലാ കമ്മിറ്റി അംഗം ശങ്കരൻ ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാർത്ഥികൾ ചടങ്ങിൽ പങ്കാളികളായി കലാ പരിപാടികൾ അവതരിപ്പിച്ചു. പി.മാധവൻ അദ്ധ്യക്ഷനായി. പി.പി.ബാലകൃഷ്ണൻ, ടി.വി.രാമകൃഷ്ണൻ , നുസൈബ എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല സെക്രട്ടറി വി.വി.സത്യാനന്ദൻ സ്വാഗതവും ലൈബ്രേറിയൻ ബബിന നന്ദിയും പറഞ്ഞു.