കാർഷിക കലണ്ടർ
Friday 17 October 2025 1:02 AM IST
നെന്മാറ: പോത്തുണ്ടി ജലസേചന പദ്ധതിയുടെ 2025-26 വർഷത്തെ കാർഷിക കലണ്ടർ തയ്യാറാക്കൽ, പി.എ.സി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് എന്നിവ ഇന്ന് രാവിലെ 11ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ഉച്ചയ്ക്ക് 2.30ന് അയിലൂർ പഞ്ചായത്ത് ഹാളിൽ വലതുകര കനാൽ കമ്മിറ്റി യോഗവും ചേരും. രാവിലെ 11ന് പോത്തുണ്ടി ജലസേചന പദ്ധതി വലതുകര കനാലിന്റെ കീഴിലുള്ള എല്ലാ പാടശേഖരങ്ങളുടെയും ഉച്ചയ്ക്ക് 2.30ന് ഇടതുകര കനാലിന്റെ കീഴിലുള്ള എല്ലാ പാടശേഖരങ്ങളുടെയും പ്രസിഡന്റും സെക്രട്ടറിയും നിലവിലെ പി.എ.സി അംഗങ്ങളും പങ്കെടുക്കണം.