വികസന സദസ്

Friday 17 October 2025 1:04 AM IST
മുതലമട ഗ്രാമപഞ്ചായത്തിലെ വികസന സദസ് പ്രസിഡന്റ് ജാസ്മിൻ ഷെയ്ക്ക് ഉദ്ഘാടനം ചെയ്യുന്നു.

മുതലമട: പഞ്ചായത്തിലെ വികസന സദസ് പോത്തമ്പാടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പ്രസിഡന്റ് ജാസ്മിൻ ഷെയ്ഖ് വികസനസദസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.വിനേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ ശാലിനി കറുപ്പേഷ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ പ്രോഗ്രസർ റിപ്പോർട്ട് വികസന നേട്ടങ്ങൾ സംബന്ധിച്ച് തയ്യാറാക്കിയ പി.പി.ടി സെക്രട്ടറി എൻ.രാധ അവതരിപ്പിച്ചു.