സംവരണ വാർഡ്: ക്രമക്കേടെന്ന് പരാതി

Thursday 16 October 2025 8:05 PM IST

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിൽ സംവരണ വാർഡുകൾ നിശ്ചയിച്ചതിൽ ക്രമക്കേടെന്ന് ജില്ലാ കളക്ടർക്ക് കോൺഗ്രസ് പരാതി നൽകി. രണ്ട് പ്രാവശ്യം സംവരണ വാർഡായിട്ടുള്ളവ നറുക്കെടുപ്പിൽ നിന്ന് മാറ്റി വയ്ക്കണമെന്ന മാനദണ്ഡം ലംഘിച്ചെന്നാണ് പരാതി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ യഥാക്രമം വനിത - എസ്.സി സംവരണമായിരുന്ന ദാറുസലാം 12-ാം വാർഡിന്റെ 80 ശതമാനം പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ചിട്ടുള്ള ചമ്പ്യാരം വാർഡ് 14 മൂന്നാം തവണയും സംവരണമായെന്ന് കോൺഗ്രസ് നേതാവ് കെ.കെ. ജമാൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർക്കും ജില്ലാ കളക്ടർക്കും നൽകിയ പരാതിയിൽ ആരോപിച്ചു.