വാക്കത്തോൺ ഇന്ന്

Friday 17 October 2025 12:07 AM IST
d

മലപ്പുറം: സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മലപ്പുറം റീജണൽ ബിസിനസ് ഓഫീസ് 'ജാഗ്രത: നമ്മുടെ സംയുക്ത ഉത്തരവാദിത്വം' എന്ന വിഷയവുമായി വാക്കത്തോൺ സംഘടിപ്പിക്കും. സെൻട്രൽ വിജിലൻസ് കമ്മിഷന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 മുതൽ നവംബർ രണ്ടുവരെ നടക്കുന്ന വിജിലൻസ് അവബോധ വാരാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടി ഒക്ടോബർ 17 ന് രാവിലെ ഏഴിന് സിവിൽ സ്‌റ്റേഷൻ പരിസരത്ത് ജില്ലാ കളക്ടർ വി. ആർ. വിനോദ് ഫ്ളാഗ് ഓഫ് ചെയ്യും. സ്‌റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ മലപ്പുറം റീജണൽ മാനേജർ എം.ആർ. അഭിലാഷ് നേതൃത്വം നൽകും. ബാങ്ക് ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ബാങ്ക് ഇടപാടുകാരും പങ്കെടുക്കും. സിവിൽ സ്‌റ്റേഷൻ പരിസരത്ത് നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ റീജണൽ ഓഫീസ് പരിസരത്ത് സമാപിക്കും.