പ്രമേഹ പരിശോധന ക്യാമ്പ്
Friday 17 October 2025 12:37 AM IST
രാമനാട്ടുകര: ലയൺസ് ക്ലബ് ഓഫ് രാമനാട്ടുകരയുടെ ആഭിമുഖ്യത്തിൽ രാമനാട്ടുകര നിവേദിത വിദ്യാ പീഠം സ്കൂളിൽ പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇ സെക്കന്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ, പി.എസ്. സൂരജ് എം.ജെ.എഫ്. ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എൻ.സി.സി.യുടെ ഡൽഹി ടി.എസ്.സി. ക്യാമ്പിൽ പങ്കെടുത്ത കെ.വി ഭരതരാജിനെ ചടങ്ങിൽ അനുമോദിച്ചു. പ്രിൻസിപ്പൽ ഡോ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എൻ. നന്ദകുമാർ, മനോജ് ലാന്റ് മാർക്ക്, കെ വിജയൻ, ലോഹിതാക്ഷൻ എം.പി, ലയൺ പി രജീഷ്, ലയൺ വി. പ്രദീപ് കുമാർ, ഡോ. എൻ.എസ് സവീൻ പങ്കെടുത്തു.