സ്വർണ മെഡൽ നേടി
Friday 17 October 2025 12:38 AM IST
കുറ്റ്യാടി: കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്ന സംസ്ഥാനതല വുഷു ചാമ്പ്യൻഷിപ്പിൽ കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് വിദ്യാർഥികളായ ഈമാൻ നവാസ് മുഹമ്മദ് നബ്ഹാൻ എന്നിവർ സ്വർണ മെഡൽ നേടി. ദേശീയതല സ്കൂൾ കായിക മേളയിൽ മത്സരിക്കാൻ അർഹത നേടി. സംസ്ഥാന തല തൈക്കോണ്ടോ മത്സരത്തിൽ ഈമാൻ നവാസ് വെള്ളിമെഡലും നേടിയിട്ടുണ്ട്. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഭിമാന താരങ്ങളെ പി.ടി.എ അഭിനന്ദിച്ചു. വി.കെ റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സെഡ് എ അൻവർ ഷമീം, ബൈജു, നൗഷാദ് പി.കെ, ഷിംന എ.കെ ഡോ. അഷ്‌റഫ് പി, രാജേന്ദ്രൻ കെ.പി പ്രസംഗിച്ചു.