ഡിജിറ്റലൈസേഷൻ പൂർത്തിയായി
നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിൽ സദ്ഭരണ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെയും ഘടകസ്ഥാപനങ്ങളുടെയും എല്ലാ സേവനങ്ങളുടെയും ഡിജിറ്റലൈസേഷൻ പൂർത്തിയായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി. വി. മുഹമ്മദലി അറിയിച്ചു.നാദാപുരം ഗവ. ഹോമിയോ ഡിസ്പെൻസറിയിൽ ഓൺലൈൻ ഒ.പി. സംവിധാനം ഏർപ്പെടുത്തിയതോടെയാണ് സ്ഥാപനങ്ങളുടെ സമ്പൂർണ ഡിജിറ്റലൈസേഷൻ പൂർത്തിയായത്. ഓൺലൈൻ ഒ.പി.ഉദ്ഘാടനം വി.വി.മുഹമ്മദലി നിർവഹിച്ചു. അഖില മര്യാട്ട് അദ്ധ്യക്ഷത വഹിച്ചു. തൻസീറ , സി.കെ.നാസർ, എം.സി. സുബൈർ, സി.വി.നിഷ മനോജ്, സി.വി. ഇബ്രാഹിം, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ ചന്ദ്രൻ, കരിമ്പിൽ വസന്ത, ശ്രീധരൻ നായർ എന്നിവർ പ്രസംഗിച്ചു.