കെട്ടിടനിർമ്മാണം തുടങ്ങി
Friday 17 October 2025 12:45 AM IST
വടകര: ഏറാമല ഗ്രാമപഞ്ചായത്തിലെ മൂന്നാമത്തെ ആരോഗ്യ സബ്സെന്റർ നിർമ്മാണ പ്രഖ്യാപനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു. കാർത്തികപ്പള്ളിയിൽ പനങ്കണ്ടി ഭുവനേശ്വരി കുഞ്ഞപ്പക്കുറുപ്പ് സംഭാവന ചെയ്ത 10ാം വാർഡിലെ 10 സെന്റ് സ്ഥലത്താണ് നിർമ്മാണം ആരംഭിച്ചത്. ടി.പി മിനിക അദ്ധ്യക്ഷത വഹിച്ചു. 10 സെന്റ് ഭൂമി സൗജന്യമായി നൽകിയ കുടുംബത്തെയും സെന്ററിലേക്ക് റോഡിന് സ്ഥലം നൽകിയ കിഴക്കയിൽ നാരയണക്കുറുപ്പിന്റെ കുടുംബത്തെയും ആദരിച്ചു. പറമ്പത്ത് പ്രഭാകരൻ, ഡോ. കെ. ഉഷ, എ.കെ ബാബു, ഒ.കെ കുഞ്ഞബ്ദുള്ള, സി.കെ ഹരിദാസൻ, പി.കെ കുഞ്ഞിക്കണ്ണൻ, ടി.കെ വാസു, പ്രകാശൻ പനങ്കണ്ടി, കുഞ്ഞപ്പക്കുറുപ്പ് ഭുവനേശ്വരി, ഷുഹൈബ് കുന്നത്ത്, കെ.ദീപ് രാജ് പ്രസംഗിച്ചു.