സമരപന്തൽ ഉദ്ഘാടനം ചെയ്തു
Friday 17 October 2025 12:50 AM IST
പയ്യോളി: ദേശീയപാത 66 ൻ്റെ ഭാഗമായി നന്തി - ചെങ്ങോട്ട് കാവ് ബൈപാസ് നിർമിക്കുമ്പോൾ നന്തി - പള്ളിക്കര റോഡ് അടച്ചു പൂട്ടുന്നതിനെതിരെ മൂടാടി പഞ്ചായത്ത് എൻ.എച്ച് 66 ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപന്തൽ കെട്ടി പ്രതിഷേധമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ശ്രീകുമാർ സമര കേന്ദ്രം ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു. കെ ജീവാനന്ദൻ, പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, ടി.കെ ഭാസ്കരൻ, എൻ.വി.എം സത്യൻ, ചേനോത്ത് ഭാസ്കരൻ, കെ.എം കുഞ്ഞിക്കണാരൻ, റസൽ നന്തി, ഷംസീർ മുത്തായം, വി.വി സുരേഷ്, വി.കെ രവീന്ദ്രൻ പ്രസംഗിച്ചു.