പ്രകടനം മെച്ചപ്പെടുത്തി ഇന്ത്യൻ കമ്പനികൾ

Friday 17 October 2025 12:40 AM IST

സെപ്തംബർ ത്രൈമാസത്തിൽ ലാഭവും വിറ്റുവരവും ഉയർന്നു

കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ചതിലും ഉണർവുണ്ടായി. പ്രമുഖ ഐ.ടി കമ്പനികളായ വിപ്രോ, ഇൻഫോസിസ്, ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ, ബ്ളിങ്കിറ്റ് എന്നിവയുടെ ഉടമകളായ എറ്റേണൽ, പ്രമുഖ ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയാണ് ഇന്നലെ പ്രവർത്തന ഫലം പ്രഖ്യാപിച്ചത്.

ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് മുൻനിര ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ, ഇൻഫോസിസ് എന്നിവ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ മികച്ച അറ്റാദായമാണ് കൈവരിച്ചത്. പുതിയ വിപണികൾ കണ്ടെത്തി പ്രവർത്തനം വിപുലീകരിച്ചതും ചെലവ് ചുരുക്കിയതുമാണ് കമ്പനികൾക്ക് നേട്ടമായത്. ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചതും അനുകൂലമായി.

ഇൻഫോസിസ് അറ്റാദായം ഉയർന്നു

ഇൻഫോസിസിന്റെ അറ്റാദായം സെപ്തംബർ പാദത്തിൽ 13.2 ശതമാനം ഉയർന്ന് 7,364 കോടി രൂപയായി. ഓഹരി ഒന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. അവലോകന കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 8.6 ശതമാനം ഉയർന്ന് 44,490 കോടി രൂപയായി. ഇക്കാലയളവിൽ നിരവധി കരാറുകൾ പുതുതായി ഒപ്പുവയ്ക്കാൻ കഴിഞ്ഞെന്ന് സി.ഇ.ഒ സലീൽ പരേഖ് പറഞ്ഞു.

വിപ്രോ അറ്റാദായം 3,246 കോടി രൂപ

ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വിപ്രോയുടെ അറ്റാദായം ഒരു ശതമാനം ഉയർന്ന് 3,246 കോടി രൂപയായി. വരുമാനം രണ്ട് ശതമാനം വർദ്ധനയോടെ 22,697 കോടി രൂപയിലെത്തി.

എറ്റേണൽ വരുമാനം ഉയർന്നു

സൊമാറ്റോയുടെ മാതൃ കമ്പനിയായ എറ്റേണലിന്റെ വരുമാനം രണ്ടാം ത്രൈമാസത്തിൽ 183 ശതമാനം ഉയർന്ന് 13,590 കോടി രൂപയായി. അതേസമയം പ്രവർത്തന ചെലവിലെ വർദ്ധനയും ഡെലിവറി ചാർജിന് മേലുള്ള ജി.എസ്.ടിയും ലാഭക്ഷമതയെ ബാധിച്ചു. അവലോകന കാലയളവിൽ കമ്പനിയുടെ അറ്റാദായം 63 ശതമാനം കുറഞ്ഞ് 63 കോടി രൂപയായി.

റെ​ക്കാ​ഡ് ​അ​റ്റാ​ദാ​യ​വു​മാ​യി​ ​എ​സ്.​ഐ.​ബി

ന​ട​പ്പു​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തെ​ ​ര​ണ്ടാം​ ​പാ​ദ​ത്തി​ൽ​ ​സൗ​ത്ത് ​ഇ​ന്ത്യ​ൻ​ ​ബാ​ങ്കി​ന്റെ​(​എ​സ്.​ഐ.​ബി​)​ ​അ​റ്റാ​ദാ​യം​ ​എ​ട്ട് ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 351.36​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി​ ​റെ​ക്കാ​ഡി​ട്ടു.​ ​മൊ​ത്തം​ ​നി​ഷ്‌​ക്രി​യ​ ​ആ​സ്തി​ 2.93​ ​ശ​ത​മാ​ന​മാ​യി​ ​കു​റ​ഞ്ഞു.​ ​പ​ലി​ശ​ ​ഇ​ത​ര​ ​വ​രു​മാ​നം​ 26​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 515.73​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​റീ​ട്ടെ​യി​ൽ​ ​നി​ക്ഷേ​പ​ങ്ങ​ൾ​ 11​ ​ശ​ത​മാ​നം​ ​വ​ള​ർ​ച്ച​യോ​ടെ​ 1,12,625​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി. സു​സ്ഥി​ര​ ​വ​ള​ർ​ച്ച,​ ​വി​വേ​ക​പൂ​ർ​ണ​മാ​യ​ ​റി​സ്ക് ​മാ​നേ​ജ്‌​മെ​ന്റ്,​ ​മു​ഴു​വ​ൻ​ ​ഓ​ഹ​രി​ ​ഉ​ട​മ​ക​ൾ​ക്കു​മു​ള്ള​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​എ​ന്നി​വ​യി​ലു​ള്ള​ ​ബാ​ങ്കി​ന്റെ​ ​പ്ര​തി​ബ​ദ്ധ​ത​യാ​ണ് ​വ്യ​ക്ത​മാ​കു​ന്ന​തെ​ന്ന് ​എം.​ഡി​യും​ ​സി.​ഇ.​ഒ​യു​മാ​യ​ ​പി.​ ​ആ​ർ​ ​ശേ​ഷാ​ദ്രി​ ​പ​റ​ഞ്ഞു.

ജി​യോ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​റ്റാ​ദാ​യം​ ​ഉ​യ​ർ​ന്നു

കൊ​ച്ചി​:​ ​മൂ​ന്നാം​ ​പാ​ദ​ത്തി​ൽ​ ​റി​ല​യ​ൻ​സ് ​ഇ​ൻ​ഡ​സ്ട്രീ​സി​ന്റെ​ ​ഉ​പ​ ​ക​മ്പ​നി​യാ​യ​ ​ജി​യോ​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​സ​ർ​വീ​സ​സി​ന്റെ​ ​അ​റ്റാ​ദാ​യം​ ​ഒ​രു​ ​ശ​ത​മാ​നം​ ​ഉ​യ​ർ​ന്ന് 695​ ​കോ​ടി​ ​രൂ​പ​യാ​യി.​ ​പ്ര​വ​ർ​ത്ത​ന​ ​വ​രു​മാ​നം​ 41​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധ​ന​യോ​ടെ​ 981​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.​ ​ക​മ്പ​നി​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​മൊ​ത്തം​ ​ആ​സ്തി​ 14,712​ ​കോ​ടി​ ​രൂ​പ​യി​ലെ​ത്തി.