സംസ്‌കൃത യൂണി.യിൽ ഫുൾടൈം പി.എച്ച്ഡി

Friday 17 October 2025 12:46 AM IST

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ വിവിധ വകുപ്പുകളിൽ ഫുൾടൈം പി.എച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോ. 25വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സുകളെല്ലാം കാലടിയിലെ ക്യാമ്പസിലായിരിക്കും.

പി.എച്ച്ഡി പ്രോഗ്രാമുകളും സീറ്റുകളും: സംസ്‌കൃതം സാഹിത്യം (4),സംസ്‌കൃതം വേദാന്തം (9),സംസ്‌കൃതം വ്യാകരണം (10),സംസ്‌കൃതം ന്യായം (12),സംസ്‌കൃതം ജനറൽ (1),ഹിന്ദി (9),ഇംഗ്ലീഷ് (4),മലയാളം (4),ഹിസ്റ്ററി (8), മ്യൂസിക് (3),കംപാരറ്റീവ് ലിറ്ററേച്ചർ (2), സോഷ്യൽ വർക്ക് (2), സോഷ്യോളജി (1),ട്രാൻസ്‌ലേഷൻ സ്റ്റഡീസ് (1),ഫിസിക്കൽ എഡ്യൂക്കേഷൻ (2). ബന്ധപ്പെട്ട വിഷയങ്ങളിൽ ബി പ്ലസ് ഗ്രേഡോടെ ബിരുദാനന്തര ബിരുദമോ തത്തുല്യയോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. അർഹരായ വിഭാഗങ്ങൾക്ക് മാർക്കിളവ് ലഭിക്കും. അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് എം.ഫിൽ പൂർത്തിയാക്കിയവർക്കും യു.ജി.സി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷകൾ നവം. മൂന്ന് മുതൽ ആരംഭിക്കും. ഹാൾടിക്കറ്റുകൾ ഒക്ടോ. 28മുതൽ സർവകലാശാല വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഇന്റർവ്യൂവിന് യോഗ്യത നേടിയവരുടെ ലിസ്റ്റ് നവംബർ 12ന് പ്രസിദ്ധീകരിക്കും. ഓൺലൈനായി അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക. ഫോൺ 9447123075.