ക്ഷീരഗ്രാമം പദ്ധതി
Friday 17 October 2025 12:54 AM IST
തിരുവനന്തപുരം: ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലുൾപ്പെട്ട വിവിധ സ്കീമുകൾക്കായി ക്ഷീരശ്രീ പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷകൾ 31 വരെ സമർപ്പിക്കാം. ക്ഷീര വികസന വകുപ്പിന്റെ ക്ഷീരശ്രീ പോർട്ടൽ മുഖേന (www.ksheerasree.kerala.gov.in) രജിസ്റ്റർ ചെയ്താണ് അപേക്ഷ സമർപ്പിക്കേണ്ടത്. പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.