കേരള സർവകലാശാല
Friday 17 October 2025 12:02 AM IST
കേരള സർവകലാശാല പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ അതത് പഠനവകുപ്പുകളിൽ നാളെ രാവിലെ 11മുതൽ നടത്തും. ഫോൺ- 9188524612, 0471 2308328.
എം.എ /എം.എസ്‌സി /എംകോം. പ്രീവിയസ് ആൻഡ് ഫൈനൽ മേഴ്സി ചാൻസ് ജൂൺ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബി.ടെക് പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അറബിക് വിഭാഗം നടത്തുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് (ഓൺലൈൻ) പ്രവേശനത്തിന് അപേക്ഷിക്കാം. ഫോൺ- 04712308846, 9747318105, വെബ്സൈറ്റ്- www.arabicku.in.