മീനാങ്കൽ കുമാറിനെ എ.ഐ.ടി.യു.സിയിൽ നിന്നും പുറത്താക്കി

Friday 17 October 2025 12:07 AM IST

തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനത്തിന് സി.പി.ഐയിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയ ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ എ.ഐ.ടി.യു.സിയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും നീക്കി. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയായിരുന്നു. ഇന്നലെ ചേർന്ന എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം മീനാങ്കൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന വിമതയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ജില്ലാ ജോയിന്റ് സെക്രട്ടറി വട്ടിയൂർക്കാവ് ബി. ജയകുമാറിനെയും പുറത്താക്കി.

മീനാങ്കൽ കുമാറിനെ പുറത്താക്കിയ ഒഴിവിൽ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയായി സോളമൻ വെട്ടുകാടിനെ തിരഞ്ഞെടുത്തു. ജില്ലാ പ്രസിഡന്റായിരുന്നു. എം.ജി.രാഹുലിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.