സുബ്രഹ്മണ്യൻ പോറ്റി സ്മാരക പുരസ്കാരം ഡോ.വള്ളിക്കാവ് മോഹൻദാസിന്

Friday 17 October 2025 12:08 AM IST

തിരുവനന്തപുരം: സാഹിത്യകാരനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണാർത്ഥം കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സി.എസ് സ്മാരക പുരസ്കാരം സാഹിത്യകാരൻ ഡോ.വള്ളിക്കാവ് മോഹൻദാസിന്. വള്ളിക്കാവ് മോഹൻദാസ് രചിച്ച സി.എസ് നവോത്ഥാന വിപ്ലവകാരി എന്ന പുസ്തകത്തിനാണ് പുരസ്കാരം. 11,111 രൂപയും മൊമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. സുബ്രഹ്മണ്യൻ പോറ്റിയുടെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന നാടകോത്സവത്തിന്റെ സമാപന ദിവസം നവംബർ 1ന് പുരസ്കാരം നൽകുമെന്ന് പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള, സെക്രട്ടറി സജീവ് മാമ്പറ, ട്രഷറർ വി.അരവിന്ദകുമാർ എന്നിവർ അറിയിച്ചു.