കള്ളക്കടൽ പ്രതിഭാസം: ജാഗ്രതാ നിർദ്ദേശം

Friday 17 October 2025 12:32 AM IST

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെയും കൊല്ലത്ത് ആലപ്പാട്ട് മുതൽ ഇടവ വരെയും കന്യാകുമാരിയിൽ നീരോടി മുതൽ ആരോക്യപുരം വരെയും കടൽ തീരങ്ങളിൽ ഉയർന്ന തിരമാലയും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എറണാകുളത്ത് ഓറഞ്ച് അലർട്ടും തിരുവനന്തപുരം മുതൽ ആലപ്പുഴ വരെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് മഴ ശക്തമാകും. മത്സ്യതൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം