ജോർജ് ഫിലിപ് സ്പോർട്സ് ഫൗണ്ടേഷൻ ട്രോഫി വിദ്യാഭ്യാസ വകുപ്പിന് കൈമാറി

Thursday 16 October 2025 11:41 PM IST

കൊടുമൺ : ജില്ല സ്കൂൾ കായിക മേളയുടെ സമാപന ദിനത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്‌കൂളിന് നൽകാൻ വേണ്ടി ജോർജ് ഫിലിപ്പ് എന്ന കായിക പ്രതിഭയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ജോർജ് ഫിലിപ്പ് സ്പോർട്സ് ഫൗണ്ടേഷൻ ട്രോഫിയും അവാർഡ് തുകയും വിദ്യാഭ്യാസ വകുപ്പിന് കൈമാറി. ട്രോഫിയും തുകയും വിദ്യാഭ്യാസ ഉപഡയറക്ടർ അനിലാ ബി.ആർ ഭാരവാഹികളിൽ നിന്ന് ഏറ്റുവാങ്ങി. ജില്ലയുടെ കായിക പിതാവ് എന്ന വിശേഷണത്തിനുടമയാണ് ജോർജ് ഫിലിപ്പ്. ആദ്യ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായ അദ്ദേഹം അടുത്തിടെയാണ് അന്തരിച്ചത്. ജില്ലയിലെ കായികരംഗത്തെ മെച്ചപ്പെടുത്തുന്നതിൽ സ്‌തുത്യർഹമായ സംഭാവനകൾ അദ്ദേഹം നല്കിയിട്ടുണ്ട്. പത്തനംതിട്ട ആദ്യമായി സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് വേദിയായതിനു പിന്നിൽ പ്രവർത്തിച്ചതും സംഘാടക സമിതിയുടെ ജനറൽ കൺവീനറായിരുന്നതും ജോർജ് ഫിലിപ്പാണ്. കായിക അദ്ധ്യാപകനല്ലാതിരുന്നിട്ടും കായിക മേഖലയെ പടുത്തുയർത്താൻ ശ്രമിച്ച വ്യക്തിത്വം കൂടിയാണ് അദ്ദേഹം.