ക്രോസ് കൺട്രി ഓട്ടത്തിൽ വിസ്മയം തീർത്ത് ആരോൺ
Thursday 16 October 2025 11:42 PM IST
കൊടുമൺ : 22 മിനിറ്റ് 36 സെക്കന്റിൽ 6 കിലോമീറ്റർ ഓടിയെത്തി സ്വർണ്ണ മെഡൽ സ്വന്തമാക്കി ഇരവിപേരൂർ സെന്റ് ജോൺസ് എച്ച്.എസ് എസിലെ ആരോൺ ഈപ്പൻ തോമസ് ജില്ലാ സ്‌കൂൾ കായിക മേളയുടെ അവസാന ദിനത്തിൽ കൈയടി നേടി. ആൺ വിഭാഗത്തിൽ സബ് ജൂനിയർ , ജൂനിയർ സീനിയർ വ്യത്യസമില്ലാതെ നടന്ന മത്സരത്തിൽ ഒന്നാമതെത്തിയ ആരോൺ ഇതാദ്യമായാണ് ക്രോസ് കൺട്രി മത്സരത്തിൽ സ്വർണം നേടുന്നത്. ഈ വർഷം ജൂനിയർ വിഭാഗം 1500 മീറ്റർ, 3000 മീറ്റർ മത്സരത്തിലും ആരോൺ സ്വർണ്ണം നേടി. ഇരവിപേരൂർ കൊറ്റിനിക്കൽ പെനിയാത്ത് അദ്ധ്യാപകരായ അനീഷ് തോമസ് അനുസൂസൻ ഫിലിപ്പ് ദമ്പതികളുടെ മകനാണ് ആരോൺ. കഠിനമായ പരിശീലനത്തിനൊപ്പം ഭക്ഷണം ക്രമീകരിക്കുന്നതിലും ശ്രദ്ധിക്കാറുണ്ട്.