കെ.പി.സി.സി ജംബോ വികസനം , 59 ജനറൽ സെക്രട്ടറിമാർ 13 വൈസ് പ്രസിഡന്റുമാർ

Friday 17 October 2025 12:24 AM IST

ന്യൂഡൽഹി: നീണ്ട ചർച്ചകൾക്കൊടുവിൽ 13 ഉപാദ്ധ്യക്ഷൻമാരെയും ബി.ജെ.പിയിൽ നിന്ന് നിന്നുവന്ന സന്ദീപ് വാര്യർ അടക്കം 59 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തി കെ.പി.സി.സി പുനഃസംഘടിപ്പിച്ചു. രാഷ്‌ട്രീയകാര്യ സമിതിയിൽ ആറുപേരെ കൂടി ചേർത്തു. വി.എ. നാരായണനാണ് ട്രഷറർ. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്. സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് പ്രഖ്യാപനം പിന്നീട്. നേരത്തേ 5 വൈസ്‌ പ്രസിഡന്റുമാരും 28 ജനറൽ സെക്രട്ടറിമാരുമായിരുന്നു.

34 അംഗ രാഷ‌്‌ട്രീയകാര്യ സമിതിയിലേക്ക് എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, വി.കെ. ശ്രീകണ്‌ഠൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കു പുറമേ പന്തളം സുധാകരൻ, സി.പി. മുഹമ്മദ്, എ.കെ. മണി എന്നിവരെയും ഉൾപ്പെടുത്തി. മൊത്തം നാല്പതുപേരായി

ഉപാദ്ധ്യക്ഷൻമാർ: ടി. ശരത്‌ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പാലോട് രവി, വി.ടി. ബൽറാം, വി.പി. സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി. സുഗതൻ, രമ്യ ഹരിദാസ്, എം. ലിജു, എ.എ. ഷുക്കൂർ, എം. വിൻസെന്റ്, റോയ് കെ. പൗലോസ്, ജയ്‌സൺ ജോസഫ്.

ജനറൽ സെക്രട്ടറിമാർ: പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം.എം.നസീർ, ദീപ്‌തി മേരി വർഗീസ്, അബ്‌ദുൾ മുത്തലിബ്, പി.എം. നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനൽ, പി.എ.സലീം, കെ.പി. ശ്രീകുമാർ, ടി.യു. രാധാകൃഷ്‌ണൻ, ജോസി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, സി. ചന്ദ്രൻ, ഇബ്രാഹിം കുട്ടി കല്ലാർ, പി. മോഹൻരാജ്, ജോതികുമാർ ചാമക്കാല, എം.ജെ. ജോബ്, എസ്. അശോകൻ, മണക്കാട് സുരേഷ്, കെ. എൽ.പൗലോസ്, എം.എ. വാഹിദ്, രമണി പി. നായർ, ഹക്കീം കുന്നിൽ, ആലിപ്പറ്റ ജമീല, ഫിൽസൺ മാത്യൂസ്, വി. ബാബുരാജ്, എ. ഷാനവാസ് ഖാൻ, കെ. നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി. ജെർമിസ്, അനിൽ അക്കര, കെ.എസ്. ശബരിനാഥൻ, സന്ദീപ് വാര്യർ, കെ.ബി. ശശികുമാർ, നൗഷാദ് അലി, ഐ.കെ.രാജു, എം.ആർ.അഭിലാഷ്, കെ.എ.തുളസി, കെ.എസ്. ഗോപകുമാർ, ഫിലിപ്പ് ജോസഫ്, കറ്റാനം ഷാജി, എൻ. ഷൈലാജ്, ബി.ആർ.എം. ഷഫീർ, എബി കുര്യാക്കോസ്, പി.ടി. അജയ് മോഹൻ, കെ.വി. ദാസൻ, അൻസജിതാ റസൽ, വിദ്യാ ബാലകൃഷ്‌ണൻ, നിഷാ സോമൻ, ലക്ഷ്‌മി ആർ, സോണിയ ഗിരി, കെ. ശശിധരൻ, ഇ. സമീർ, സൈമൺ അലക്‌സ്, ജോഷി ഫിലിപ്പ്.