ദീപാവലി: ജനശതാബ്ദിയിൽ 17ന് അധികകോച്ച്
Friday 17 October 2025 12:40 AM IST
തിരുവനന്തപുരം: ദീപാവലി ദിവസത്തെ അധികതിരക്കും ബുക്കിംഗിലെ വെയ്റ്റിംഗ് ലിസ്റ്റും കണക്കിലെടുത്ത് 17 മുതൽ 22വരെയുള്ള ദിവസങ്ങളിൽ മാവേലി, അമൃത, ചെന്നൈ - ആലപ്പുഴ, ചെന്നൈ- തിരുവനന്തപുരം, കന്യകുമാരി- ഹൗറ, കാരയ്ക്കൽ- എറണാകുളം, തുടങ്ങി ആറു ജോഡി ട്രെയിനുകളിൽ (പന്ത്രണ്ട് ട്രെയിൻ സർവീസുകൾ) അധിക സ്ളീപ്പർ കോച്ച് താത്കാലികമായി ഉൾപ്പെടുത്തി. കൂടാതെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്കുള്ള ജനശതാബ്ദിയിൽ 17ന് ഇരുവശത്തേക്കുമുള്ള സർവീസുകളിൽ അധിക നോൺ എ.സി കോച്ചും ഉൾപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു.