വികസന സദസ് ഇന്ന്

Friday 17 October 2025 12:56 AM IST

കൊ​ല്ലം: നാ​ടി​ന്റെ വി​ക​സ​ന​ത്തി​നും ഭാ​വി പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു​മാ​യി ജ​ന​ങ്ങ​ളിൽ നി​ന്ന് അ​ഭി​പ്രാ​യം​തേ​ടി വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളിൽ വി​ക​സ​ന സ​ദ​സ് ഇന്ന്. വെ​ട്ടി​ക്ക​വ​ല, പ​ട്ടാ​ഴി, പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര, വി​ള​ക്കു​ടി എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളിൽ രാ​വി​ലെ 10 മു​ത​ലാ​ണ് സ​ദ​സു​കൾ. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.ബി.ഗ​ണേ​ശ് കു​മാർ ഉ​ദ്​ഘാ​ട​നം ചെ​യ്യും. വെ​ട്ടി​ക്ക​വ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ എൻ​.എ​സ്​.എ​സ് ഓ​ഡി​റ്റോ​റി​യ​വും പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തിൽ ക​ടു​വ​ത്തോ​ട് മു​സ്ലിം ജ​മാ​അ​ത്ത് മ​ദ്ര​സ ഹാ​ളും പ​ട്ടാ​ഴി​യിൽ സു​ജിൻ ഓ​ഡി​റ്റോ​റി​യ​വും വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തിൽ കു​ന്നി​ക്കോ​ട് സൺ​പാ​ല​സ് ഓ​ഡി​റ്റോ​റി​യ​വു​മാ​ണ് വേ​ദി​കൾ. കു​മ്മിൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ​ദ​സ് ബി.എ​സ് ഓ​ഡി​റ്റോ​റി​യ​ത്തിൽ ഉ​ച്ച​യ്​ക്ക് 2ന് സം​ഘ​ടി​പ്പി​ക്കും.