നാമജപഘോഷയാത്രയ്ക്ക് സ്വീകരണം

Friday 17 October 2025 12:57 AM IST

കൊല്ലം: മാർഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ സ്വാമി ചിദാനന്ദപുരി നയിക്കുന്ന ധർമ്മ സന്ദേശ യാത്രയ്ക്ക് സ്വാഗതമോതി നാമജപഘോഷയാത്ര നടന്നു. ജില്ലാ സ്വാഗത സംഘത്തിന്റെ നേതൃത്വത്തിൽ വടയാറ്റുകോട്ട ഉണിച്ചക്കം വീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച നാമജപഘോഷയാത്ര നഗരം ചുറ്റി ആനന്ദവല്ലീശ്വരം മഹാദേവ ക്ഷേത്രത്തിൽ സമാപിച്ചു. സമാപന യോഗത്തിൽ ആർ.എസ്.എസ് പ്രാന്തീയ കാര്യകാര്യ സദസ്യൻ വി.മുരളീധരൻ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ എൻ. രഘുനാരായണൻ, ജനറൽ കൺവീനർ ബോധേന്ദ്രതീർത്ഥസ്വാമി, വെെസ് ചെയർമാൻ നാരായണ സ്വാമി, എസ്.അർജ്ജുനൻ മുണ്ടയ്ക്കൽ, എൻ.ഹരിഹര സ്വമി , രാജു.വി.മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു. ഞായറാഴ്ച രാവിലെ 10ന് ധർമ്മ സന്ദേശ യാത്ര കൊല്ലത്ത് എത്തും.