കേരളകൗമുദി ഷോർട്ട് ഫിലിം ഫെസ്റ്റ് 2025 രജിസ്ട്രേഷൻ
കൊല്ലം: കേരളകൗമുദിയുടെ 114-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി യുവ സിനിമാ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളകൗമുദി ചലച്ചിത്രോത്സവത്തിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ഷോർട്ട് ഫിലിം രംഗത്തെ നൂറിലധികം പ്രതിഭകളെ ഒരിടത്ത് കൊണ്ടുവരികയും അവരുടെ സൃഷ്ടികൾക്ക് വലിയ പ്രചാരം നേടിക്കൊടുക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. നവംബറി? പ്രദർശനം ആരംഭിക്കുന്ന മഹോത്സവം, യുവ സംവിധായകർക്കും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ ഇതൊരു വേദിയാകും. ചലച്ചിത്ര വിദ്യാർത്ഥികൾ, സ്വതന്ത്ര സിനിമാ പ്രവർത്തകർ, നവതലമുറയിലെ സിനിമാ പ്രേമികൾ എന്നിവർക്ക് അവരുടെ ഹ്രസ്വചിത്രങ്ങൾ മത്സരത്തിനായി സമർപ്പിക്കാവുന്നതാണ്. സിനിമയുടെ നിലവാരം, വിഷയത്തിന്റെ പ്രത്യേകത, സാങ്കേതികത്തികവ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മികച്ച ചിത്രങ്ങൾക്കും പ്രതിഭകൾക്കും പ്രത്യേക പുരസ്കാരങ്ങളും കാഷ് അവാർഡുകളും ഉണ്ടായിരിക്കും. താഴെ കാണുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം. ഫോൺ: 9946293522, 9387007007.