വയലാർ കവിത ആലാപന മത്സരം
Friday 17 October 2025 1:11 AM IST
കൊല്ലം: വയലാർ അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് കൊല്ലം പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ 26ന് രാവിലെ 9 മുതൽ ലൈബ്രറി ഹാളിൽ വയലാർ കവിതാലാപന മത്സരം നടത്തും. പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, കോളേജ്, പൊതുജനം എന്നീ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ 23ന് മുമ്പായി ലൈബ്രറിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0474-2748487, മൊബൈൽ: 9567922937, ഇ-മെയിൽ: aplrc.klm@gmail.com. പങ്കെടുക്കുന്ന എല്ലാവർക്കും വയലാർ സ്‌മാരക ട്രസ്റ്റിന്റെ സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനവും 28ന് വൈകിട്ട് 4ന് നടക്കുന്ന വയലാർ അവാർഡ് ജേതാവ് ഇ.സന്തോഷ് കുമാറിന് പബ്ലിക് ലൈബ്രറി നൽകുന്ന സ്വീകരണ സമ്മേളനത്തിൽ വച്ച് നൽകും.