സി.എസ് സ്മാരക പുരസ്‌കാരം

Friday 17 October 2025 1:12 AM IST
ഡോ.വള്ളിക്കാവ് മോഹൻദാസ്

കരുനാഗപ്പള്ളി: ബഹുമുഖ പ്രതിഭയായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ പേരിൽ കരുനാഗപ്പള്ളി ആർട്സ് സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സി.എസ് സ്മാരക പുരസ്കാരം സാഹിത്യകാരൻ ഡോ. വള്ളിക്കാവ് മോഹൻദാസിന്. 11111 രൂപയും പ്രശസ്തി പത്രവും മെമന്റോയും അടങ്ങുന്ന പുരസ്കാരം കാസ് നാടകോത്സവത്തിന്റെ സമാപന ദിവസമായ നവംബർ 1ന് നൽകുമെന്ന് പ്രസിഡന്റ് ആർ.രവീന്ദ്രൻ പിള്ള, സെക്രട്ടറി സജീവ് മാമ്പറ, ട്രഷറർ വി.അരവിന്ദകുമാർ എന്നിവർ അറിയിച്ചു. ഡോ.വള്ളിക്കാവ് മോഹൻദാസ് രചിച്ച സി.എസ് നവോത്ഥാന വിപ്ലവ കാരി എന്ന പുസ്തകമാണ് അവാർഡിന് അർഹമായത്. പ്രൊഫ.പദ്മകുമാർ, വി.പി.ജയപ്രകാശ് മേനോൻ, നജീബ് മണ്ണേൽ, ബി.ലാൽ,സജീവ് മാമ്പറ എന്നിവരുൾപ്പെട്ട സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.