ലോഗോ ക്ഷണിച്ചു
Friday 17 October 2025 1:13 AM IST
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ തൊഴിലും നൈപുണ്യവും വകുപ്പ് സംസ്ഥാന അടിസ്ഥാനത്തിൽ നടത്തുന്ന സെമിനാർ “വിഷൻ 2031” 30ന് കൊല്ലത്ത് ചേരും. മന്ത്രിമാർ, ജനപ്രതിനിധികൾ, ട്രേഡ് യൂണിയൻ നേതാക്കൾ, തൊഴിലാളികൾ, തൊഴിലുടമകൾ, വിദഗ്‌ദ്ധർ, ഉദ്യോഗസ്ഥ മേധാവികൾ, അന്യസംസ്ഥാന തൊഴിലാളികൾ, യുവ തൊഴിലാളികൾ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 700 പ്രതിനിധികൾ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി തലക്കെട്ടും ലോഗോയും ക്ഷണിച്ചു. 21ന് രാവിലെ 11ന് മുമ്പായി chiefofficecashew@gmail.com, cheifofficecashew@gmail.com എന്ന ഇ-മെയിൽ അഡ്രസിലോ, ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, കേരള കശുഅണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ്, മുണ്ടയ്ക്കൽ, കൊല്ലം എന്ന വിലാസത്തിലോ ലഭിക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടിയും കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹനും അറിയിച്ചു.