നെടുമ്പാശേരി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം മറിഞ്ഞു; 15പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

Friday 17 October 2025 4:52 PM IST

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ 15പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരുടെ തലയ്‌ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ നെടുമ്പാശേരി ഗോൾഫ് ക്ലബിന് സമീപമാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ട്രാവലർ ക്രെയിൻ ഉപയോഗിച്ചാണ് ഉയർത്തിയത്. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ വച്ചായിരുന്നു അപകടം.