അങ്കണവാടി മന്ദിരം
Friday 17 October 2025 5:59 PM IST
മൂവാറ്റുപുഴ : മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡിൽ 16 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച അങ്കണവാടി മന്ദിരത്തിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് മുഖ്യ പ്രഭാക്ഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജോസി ജോളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാം മായ്ക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജാസ്മിൻ റെജി, ബിന്ദു ഗോപി, ജോസ് കൊട്ടുപുള്ളി, സുധാകരൻ, സുനിൽ, അനിൽകുമാർ, അനിതാ റെജി, റൈസമ്മ സാബു, സെലിൻ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.