കുടുംബസംഗമം നടത്തി
Saturday 18 October 2025 12:46 AM IST
നരിപ്പറ്റ: രാഷ്ട്രീയ ജനതാദൾ നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് കുടുംബ സംഗമം നടത്തി. ആർ.ജെ.ഡി. ജില്ലാ ജനറൽ സെക്രട്ടറി ജെ.എൻ. പ്രേംബാസിൻ ഉദ്ഘാടനം ചെയ്തു. വി.കെ.പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡൻ്റ് കൊഴുക്കല്ലൂർ ഭാസ്കരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.റൂസി, കെ.സി. നാണു അനുസ്മരണ പ്രഭാഷണം നടത്തി. ഇ.കെ.സജിത് കുമാർ, എം.കെ.മൊയ്തു, വത്സരാജ് മണലാട്ട്, പി.എം. നാണു, വി.പി. വാസു, എം.ബാലരാജ്, ആർ.പി.വിനോദ്, കെ.സി. കൃഷ്ണൻ, ശ്രീജ പാലപ്പറമ്പത്ത്, ദേവി കുമ്മത്തിൽ, കെ.സി. വിനയകുമാർ, ഷീബ പി, വി. ബാബു , എൻ.പി സുമേഷ് പ്രസംഗിച്ചു. കെ.സി കൃഷ്ണൻ പതാക ഉയർത്തി.