കുറ്റവിചാരണ പദയാത്ര സമാപിച്ചു
Saturday 18 October 2025 12:49 AM IST
കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് എൽ.ഡി.ഫ് ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ കുന്ദമംഗലം യു. ഡി. എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ കുറ്റവിചാരണ പദയാത്ര പടനിലത്ത് സമാപിച്ചു. ജാഥാ ക്യാപ്റ്റൻ എം.പി അശോകനും വൈസ് ക്യാപ്റ്റൻ എം ബാബുമോനും ജാഥക്ക് നേതൃത്വം നൽകി. പിലാശ്ശേരിയിൽ നിന്നു ആരംഭിച്ച ജാഥ സംസ്ഥാന മുസ്ലിം സെക്രട്ടറി യു.സി രാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വളപ്പിൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി.പിലാശ്ശേരിയിൽ നിന്നും പ്രയാണം ആരംഭിച്ച ജാഥ പടനിലത്ത് സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു.