കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും

Saturday 18 October 2025 12:51 AM IST
ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ച് മേപ്പയ്യൂർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ സംസാരിക്കുന്നു.

മേപ്പയ്യൂർ: ഉണ്ണര - അമ്മദ്മാസ്റ്റർ ദിനാചരണത്തോട് അനുബന്ധിച്ച് മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും നടന്നു. പൊതു സമ്മേളനത്തിൽ കെ.കെ. വിജിത്ത് അദ്ധ്യക്ഷനായി. ടി ശശിധരൻ, പി.പി രാധാകൃഷ്ണൻ, പി.സി അനീഷ്, എൻ സുധാകരൻ പ്രസംഗിച്ചു. ഷോക്കേറ്റ് തെങ്ങിൽ തലകീഴായി തൂങ്ങി കിടന്ന തെങ്ങുകയറ്റ തൊഴിലാളിയെ രക്ഷിച്ച ചെറുവറ്റ പി.എം രാജൻ, ബിജിത്ത് കൂളിക്കണ്ടി, ചോതയോത്ത് രമേശൻ എന്നിവരെ ആദരിച്ചു. പി.പി രാധാകൃഷ്ണൻ മൊമെൻറോ കൈമാറി. നന്താനത്ത് മുക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. ടി.പി രാമകൃഷ്ണൻ എം.എൽ.എ, എം കുഞ്ഞമ്മദ്, കെ.ടി. രാജൻ, പി. പ്രസന്ന, പി.പി രാധാകൃഷ്ണൻ, കെ. രാജീവൻ പങ്കെടുത്തു.