സെമിനാർ
മലപ്പുറം: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ഗവൺമെൻ്റ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും ജീവനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബീയിംഗും സംയുക്തമായി ജില്ലാ ഹോമിയോപ്പതി ആശുപത്രിയുമായി സഹകരിച്ച് മാനസികാരോഗ്യ ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി.വി.ജയശ്രീ അദ്ധ്യക്ഷത വഹിച്ചു . മലപ്പുറം ഗവ.കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.മൊയ്തീൻ തോട്ടശ്ശേരി ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യു.സുപർണ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു .മെഡിക്കൽ ഓഫീസർമാരായ ഡോ. ബിനു ഭായി,ഡോ. വാജിദ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ. ബിൻസി, ജീവനി കോർഡിനേറ്റർ ഡോ. ടി. ഹസനത്ത് , സൈക്കോളജിസ്റ്റ് മുഹീന തസ്നീം, ഡോ.മൊയ്തീൻ കുട്ടി കല്ലറ, ശ്രീദിനി എന്നിവർ സംസാരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്‌മോബ്, സ്ട്രീറ്റ് പ്ലേ, പോസ്റ്റർ നിർമ്മാണ മത്സരം തുടങ്ങിയ വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.