വികസന സന്ദേശയാത്ര സമാപനം
കോഴിക്കോട്: കേരള കോൺഗ്രസ്(എം) നെ യു.ഡി.എഫ് ലേക്ക് ക്ഷണിക്കുന്നവർ പരാജയ ഭീതി മൂലമാണെന്നും അവരുടെ ആഗ്രഹം അപ്രസക്തമാണെന്നും കേരള കോൺഗ്രസ്(എം) ജില്ലാ പ്രസിഡന്റ് ടി.എം ജോസ്ഫ്. രണ്ട് ദിവസങ്ങളായി കോഴിക്കോട് നഗരത്തിൽ കേരള കോൺഗ്രസ് നടത്തിവരുന്ന വികസന സന്ദേശ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ബീച്ചിൽ നൽകിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു. രതീഷ് വടക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ.എം പോൾസൺ, ടി.വി നിർമ്മലൻ, ബോബി മുക്കൻതോട്ടം, വിനോദ് കിഴക്കയിൽ, റുഖിയ ബീവി, മാത്യു ചെമ്പോട്ടി, നൗഷാദ് ചെമ്പ്ര, സിജോ വടക്കേൻതോട്ടം, ഷിനോജ് പുളിയോളി പ്രസംഗിച്ചു.