അങ്കമാലി ഉപജില്ലാ ശാസ്ത്രമേള: കിടങ്ങൂർ സെന്റ് ജോസഫ്സ് ചാമ്പ്യന്മാർ

Friday 17 October 2025 6:59 PM IST

കാലടി: ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹികശാസ്ത്ര, ഐ.ടി, പ്രവൃത്തി പരിചയ ശാസ്ത്രോത്സവം നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം. കിടങ്ങൂർ സെന്റ് ജോസഫ്സ് ഓവറോൾ ചാമ്പ്യന്മാരായി. സമാപന സമ്മേളനം മലയാറ്റൂർ - നീലീശ്വരം പഞ്ചായത്ത് പ്രസിഡൻ്റ് ജോയ് അവോക്കരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി സേവ്യർ, എ .ഇ. ഒ സീന പോൾ, സ്കൂൾ മാനേജർ സിന്ധു സുരേഷ്, നിഷ.പി.രാജൻ, രേഖ രാജ്,വിജി റെജി എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലായി 3500 ഓളം വിദ്യാർത്ഥികളും 120 വിദ്യാലയങ്ങളും മേളയിൽ പങ്കെടുത്തു. ഓരോ വിഭാഗത്തിലും എൽ.പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി എന്നീ വിഭാഗങ്ങളിൽ ചാമ്പ്യൻ ഷിപ്പ് നേടിയ വിവിധ വിദ്യാലയങ്ങളെ അനുമോദിച്ചു. ശാസ്ത്രോത്സവം ഭംഗിയായി സംഘടിപ്പിച്ച സ്വാഗത സംഘത്തെ വിദ്യാഭ്യാസ ഉപജില്ല മേധാവി സീന പോൾ പ്രശംസിച്ചു. സാമൂഹ്യ ശാസ്ത്രവിഭാഗത്തിൽ ചാമ്പ്യൻ ഷിപ്പ് നേടിയ സംഘാടകരായ എസ്.എൻ.ഡി.പി. സ്കൂളിനെ സ്വാഗത സംഘം അഭിനന്ദിച്ചു.