ചെറുകാട് അവാർഡ് ഏഴാച്ചേരി രാമചന്ദ്രന്
Saturday 18 October 2025 12:09 AM IST
മലപ്പുറം: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് അവാർഡ് കവി ഏഴാച്ചേരി രാമചന്ദ്രന്. 28ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിക്കുന്ന ചെറുകാട് അനുസ്മരണത്തിൽ കെ.രാധാകൃഷ്ണൻ എം.പി. അവാർഡ് സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് സ്‌പോൺസർ ചെയ്യുന്നത് പെരിന്തൽമണ്ണ അർബൻ ബാങ്കാണ്. സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ ചെറുകാട് അനുസ്മരണ പ്രഭാഷണവും കവി പി.എൻ.ഗോപീകൃഷ്ണൻ മുഖ്യപ്രഭാഷണവും നടത്തും. വാർത്താസമ്മേളനത്തിൽ സംഘാടകരായ വി.ശശികുമാർ, ഡോ. കെ.പി.മോഹനൻ, വേണു പാലൂർ പങ്കെടുത്തു.