കലോത്സവം

Saturday 18 October 2025 12:42 AM IST
.

മലപ്പുറം: കോഡൂർ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി എൽ.പി. സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച കലോത്സവം സമാപിച്ചു. പഞ്ചായത്തിലെ മുഴുവൻ പ്രൈമറി വിദ്യാലയങ്ങളും പങ്കെടുത്ത മത്സരത്തിൽ പൊതുവിഭാഗത്തിലും അറബിക്കിലും പുളിയാട്ടുകുളം എഎംഎൽപി സ്‌കൂൾ ജേതാക്കളായി.പൊതുവിഭാഗത്തിൽ വലിയാട് യുഎഎച്ച്എം എൽപി സ്‌കൂൾ രണ്ടാം സ്ഥാനവും ചോലക്കൽ ബിഎഎം എൽപി സ്‌കൂൾ മൂന്നാം സ്ഥാനവും അറബിക് കലാമേളയിൽ ഉമ്മത്തൂർ എഎംയുപി സ്‌കൂൾ രണ്ടാം സ്ഥാനവും കോഡൂർവെസ്റ്റ് എഎംഎൽപി സ്‌കൂൾ മൂന്നാം സ്ഥാനവും നേടി.മങ്ങാട്ടുപുലം എഎംയുപി സ്‌കൂളിൽ നടന്ന കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആസ്യ കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു.