കൈകഴുകൽ ദിനാചരണം
Saturday 18 October 2025 12:01 AM IST
കോഴിക്കോട്: ആഗോള കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന കൈ കഴുകൽ ദ്വൈവാരാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പന്തീരാങ്കാവ് പി.വി.എസ് കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നടന്നു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വകുപ്പും കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് യൂണിറ്റും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ കെ അമ്പിളി അദ്ധ്യക്ഷയായി. ഡോ. കെ.കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി. ഡോ. സിന്ധുകല ദിനാചരണ സന്ദേശം നൽകി. ബാബുരാജൻ പ്രതിജ്ഞ ചൊല്ലി. ഫസീൽ അഹമ്മദ്, ഡോ. എൽ ഭവില, കെ.ടി മുഹ്‌സിൻ, വി.കെ പത്മനാഭൻ, വി സഞ്ജുഷ പ്രസംഗിച്ചു. പോസ്റ്റർ പ്രദർശനവും ഫ്‌ളാഷ് മോബും നടത്തി.