പ്രതിഷേധ സദസ് നടത്തി
കുറ്റ്യാടി: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാവർക്കർമാർ നടത്തുന്ന സമരം ആവശ്യങ്ങൾ അംഗീകരിച്ച് ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ആശസമരസഹായ സമിതിയുടെ ആഭിമുഖ്യത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ സദസ് നടത്തി. 22 ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ആശാവർക്കർമാർ നടത്തുന്ന മാർച്ചിൻ്റെ പ്രചരണാർത്ഥമായിരുന്നു പരിപാടി. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് തായന ബാലാമണി ഉദ്ഘാടനം ചെയ്തു. വി.കെ. ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. പി.കെ. സുരേഷ്, മൊയ്തു കണ്ണങ്കോടൻ, മേപ്പള്ളിപ്പൊയിൽ കരീം, കെ.കെ. അബ്ദുൾ മനാഫ്, കെ. ബാബുരാജ്, പി.എം. ശ്രീകുമാർ, പി.സി. സുനിൽ, അജയ് പ്രകാശ്, എം.കെ. രാജൻ, പി.കെ. തോമസ്, ഹാഷിം നമ്പാട്ടിൽ, കെ.കെ. സജിത, മനോമണി, നാവത്ത് ചന്ദ്രൻ പ്രസംഗിച്ചു.