വൈദ്യുതി സുരക്ഷാ സമിതി
ബാലുശ്ശേരി: വൈദ്യുതി അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ബാലുശ്ശേരിയിൽ വൈദ്യുതി സുരക്ഷാ സമിതി രൂപീകരിച്ചു. കെ.എസ്.ഇ.ബി ബാലുശ്ശേരി ഡിവിഷൻ ഓഫീസിൽ നടന്ന യോഗത്തിൽ കെ.എം സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ എ.സജിത്കുമാർ പ്രവർത്തനം സംബന്ധിച്ച് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട് (ബാലുശ്ശേരി), ടി.പി ദാമോദരൻ ( നടുവണ്ണൂർ), ഇന്ദിര ഏറാടിയിൽ ( ഉണ്ണികുളം), കൊയിലാണ്ടി തഹസിൽദാർ ജയശ്രീ വാരിയർ, ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ നിർമൽകുമാർ, സബ്ജില്ലാ വിദ്യാഭ്യാസ ഓഫീസർ പങ്കെടുത്തു. എഫ്.എൻ റെജി, അശ്വിൻ പ്രസംഗിച്ചു.