കാപ്പ ചുമത്തി ജയിലിൽ അടച്ചു

Saturday 18 October 2025 12:01 AM IST

ചിറ്റൂർ: ആലപ്പുഴ സ്വദേശിനിയായ യുവതിയെ നിരോധിത മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജയിലിൽ അടച്ചു. ആലപ്പുഴ തുമ്പോളി സ്വദേശിനി അതുല്യ റോബിനെ (24) ആണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാറിന്റെ റിപ്പോർട്ട് പ്രകാരം കരുതൽ തടങ്കലിൽ ആക്കിയത്. നിരവധി എം.ഡി.എം.എ കടത്ത് കേസുകളിൽ പ്രതിയാണ് അതുല്യ. ഈ കഴിഞ്ഞ ജൂലായിൽ കൊഴിഞ്ഞാമ്പാറ സ്റ്റേഷൻ പരിധിയിൽ വച്ച് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായതോടെയാണ് ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കാപ്പ ചുമത്തിയത്. കൊഴിഞ്ഞാമ്പാറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എം.ആർ.അരുൺകുമാർ സിവിൽ പൊലീസ് ഓഫീസർമാരായ ജുനൈദ്, ഷൈലി, സജന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.