പഞ്ചായത്ത് യോഗാ ക്ലാസ്
Saturday 18 October 2025 2:21 AM IST
തിരുമാറാടി: തിരുമാറാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തിരുമാറാടിയിലും മണ്ണത്തൂരിലും യോഗാക്ലാസുകൾ ആരംഭിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിത ബേബിയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടന യോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.ജോർജ് യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായ സാജു ജോൺ, രമ എം. കൈമൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ആലിസ് ബിനു, കെ. കെ. രാജ്കുമാർ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ശ്രീജ, യോഗ പരിശീലകൻ സജീവൻ എം .എ എന്നിവർ ചടങ്ങിൽ സംസാരിച്ചു.