വീടുകൾക്ക് തറക്കല്ലിട്ടു
Saturday 18 October 2025 1:21 AM IST
തോപ്പുംപടി: കെ. ജെ. മാക്സി എം.എൽ.എയുടെ 'എന്റെ ഭവനം എന്റെ സ്വപ്നം' പദ്ധതിയുടെ ഭാഗമായി വീടുകൾക്ക് തറക്കല്ലിട്ടു. നിർദ്ധന ഭവനരഹിതർക്കായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രണ്ടു വീടുകളുടെ കല്ലിടൽ കർമ്മമാണ് നടന്നത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ എം റിയാദ്, കൊച്ചി ഏരിയ സെക്രട്ടറി പി. എസ്. രാജം എന്നിവരാണ് യഥാക്രമം തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചത്. ഷീബ, സാറ എന്നിവർക്ക് വേണ്ടിയാണ് വീടുകൾ നിർമ്മിക്കുന്നത്. കെ. സ്റ്റീഫൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.എ ഷമീർ, ഇ.എ സുബൈർ എന്നിവർ തറക്കല്ലിടൽ കർമ്മത്തിൽ സംസാരിച്ചു.