ലാൻഡ് പൂളിംഗ് ഓഫീസ് തുറന്നു
കൊച്ചി: ഇൻഫോപാർക്ക് മൂന്നാംഘട്ടത്തിന് സ്ഥലമേറ്റെടുക്കാൻ വിശാല കൊച്ചി വികസന അതോറിട്ടി (ജി.സി.ഡി.എ) ഡെവലപ്മെന്റ് അതോറിട്ടി ലാൻഡ് പൂളിംഗ് ഓഫീസിന്റെ ഉദ്ഘാടനം ഇൻഫോപാർക്ക് ഫേസ് ഒന്നിലെ പാർക്ക് സെന്ററിൽ വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു. ലാൻഡ് പൂളിംഗ്, എ.ഐ സിറ്റി പദ്ധതി എന്നിവയടങ്ങിയ ലഘുലേഖ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ പ്രകാശനം ചെയ്തു. ഐ.ടി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ, ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള, ജി.സി.ഡി.എ സെക്രട്ടറി ഷാരി എം.വി., എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.ബി. സാബു എന്നിവർ പങ്കെടുത്തു.