തൊഴിലധിഷ്ഠിത കോഴ്സ്
കളമശേരി: കേന്ദ്രസർക്കാർ സ്ഥാപനമായ കൊച്ചി സിപെറ്റ്, പെട്രോനെറ്റ് എൽ.എൻ.ജി ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ നൈപുണ്യ തൊഴിലധിഷ്ഠിത കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റും തൊഴിൽ വാഗ്ദാനം ചെയ്തുള്ള കത്തും പെട്രോനെറ്റ് ചീഫ് ജനറൽ മാനേജർ ഉപീന്ദർ കുമാർ വിതരണം ചെയ്തു. പ്ലേസ്മെന്റ് ഡ്രൈവിലൂടെ ജോലി ഉറപ്പാക്കിയത് കൂടാതെ നാല് വിദ്യാർത്ഥികൾക്ക് വിദേശത്തും ജോലി ഓഫർ ലഭിച്ചിട്ടുണ്ട്. സിപെറ്റ് ഹെഡ് ഡോ. കെ. എ. രാജേഷ് അദ്ധ്യക്ഷനായി, ആശിഷ് ഗുപ്ത, എസ്. വിജയകാന്ത്, വി. എൻ. സന്തോഷ് കുമാർ, ആദിത്യ ആർ എന്നിവർ സംസാരിച്ചു.