ദീപാവലി തിരക്ക്:147സ്പെഷ്യൽ ട്രെയിൻ സർവീസ്

Saturday 18 October 2025 12:59 AM IST

തിരുവനന്തപുരം:ദീപാവലിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണറെയിൽവേ ചെന്നൈയിലും കേരളത്തിലും നിന്നായി രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 147 സ്പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുമെന്ന് ഔദ്യോഗിക വാർത്താകുറിപ്പിൽ അറിയിച്ചു.16 മുതൽ 22വരെയാണ് സർവീസുകൾ നടത്തുന്നത്.കൂടാതെ സംസ്ഥാനത്ത് നടത്തുന്ന 23സർവീസുകളിൽ അധിക കോച്ചും അനുവദിച്ചു.