എൻ.ഡി.എ ഈസ്റ്റ് ജില്ലാ നേതൃയോഗം

Saturday 18 October 2025 2:02 AM IST
എൻ.ഡി.എ

കൊട്ടാരക്കര: എൻ.ഡി.എ ഈസ്റ്റ് ജില്ലാ നേതൃയോഗം കൊട്ടാരക്കര നമോ മന്ദിറിൽ ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.ആർ.അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അദ്ധ്യക്ഷയായി. ബി.ഡി.ജെ.എസ് ജില്ലാ ചെയർമാൻ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. ശിവസേന ജില്ലാ പ്രസി‌ഡന്റ് എം.ജി.സുധീർ, എൻ.കെ.സി ജില്ലാ ജനറൽ സെക്രട്ടറി ശ്രീജീവ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. വയയ്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ, ബി.ജെപി സംസ്ഥാന കൗൺസിൽ അംഗം എൻ.ബി.രാജഗോപാൽ, ബി.ഡി.ജെഎസ്. നേതാവ് പ്രിൻസ് കോക്കാട്, ശിവാനന്ദൻ, വെളിയം ഷാജി, ജ്യോതിഷ് എന്നിവർ സംസാരിച്ചു. എൻ.ഡി.എ ചെയർമാനായി രാജി പ്രസാദിനെയും കൺവീനറായി പച്ചയിൽ സന്ദീപിനെയും തിരഞ്ഞെടുത്തു.