കെ.എ.എസ് :മുഖ്യപരീക്ഷയ്‌ക്ക് ഹാജരായത് 640 പേർ
Saturday 18 October 2025 12:04 AM IST
തിരുവനന്തപുരം:ഇന്നലെ നടന്ന കെ.എ.എസ് മുഖ്യപരീക്ഷയിൽ 640 പേർ ഹാജരായി.മൂന്നു സ്ട്രീമിലുമായി 674പേരാണ് മുഖ്യ പരീക്ഷയെഴുതാൻ അർഹത നേടിയത്.പൊതുവിഭാഗത്തിനുള്ള സ്ട്രീം ഒന്നിൽ 94.8 ശതമാനം പേരാണ് ഹാജരായത്.ഈ വിഭാഗത്തിലെ അർഹത ലിസ്റ്റിൽ ഉൾപ്പെട്ട 308 പേരിൽ 292 പേരും പരീക്ഷയെഴുതി.ഗസറ്റഡ് അല്ലാത്ത സർക്കാർ ജീവനക്കാർക്കുള്ള രണ്ടാം സ്ട്രീമിൽ അർഹതാ ലിസ്റ്റിൽ ഉൾപ്പെട്ട 211പേരിൽ 202 പേരും ഹാജരായി.95.7% ആണ് ഹാജർ.ഗസറ്റഡ് ജീവനക്കാരുടെ മൂന്നാംസ്ട്രീമിലെ 155 പേരിൽ 146 പേരാണ് പരീക്ഷ എഴുതിയത്. 94.1% പേരാണ് ഹാജരായത്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകളാണ് നടന്നത്. ഇന്നും പരീക്ഷ തുടരും .