ഫുഡ് ബാങ്കുകൾ സ്ഥാപിക്കും

Saturday 18 October 2025 2:04 AM IST

കൊട്ടാരക്കര: ആശ്രയയുടെയും അനാഥരില്ലാത്ത ഭാരതം ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഫുഡ് ബാങ്കുകൾ സ്ഥാപിക്കാൻ അനാഥരില്ലാത്ത ഭാരതം ജില്ലാ കൺവെൻഷൻ തീരുമാനിച്ചു. കലയപുരം ആശ്രയിൽ നടന്ന കൺവെൻഷൻ ആശ്രയ സംസ്ഥാന ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പെരുങ്കുളം രാജീവ് അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് പട്ടാഴി ജി.മുരളീധരൻ മാസ്റ്റർ, കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.തുഷാര, അഞ്ചൽ ഗ്രാമ പഞ്ചായത്ത് അംഗം ആനന്ദി, മോഹൻ.ജി.നായർ, അലക്സ് മാമ്പുഴ, ഷാജി മാവിളയിൽ, തോമസ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.