ഗുരുദർശന പ്രചരണത്തിന് കർമ്മപദ്ധതികൾ:സ്വാമി ശാരദാനന്ദ

Saturday 18 October 2025 12:05 AM IST

ശിവഗിരി:രണ്ട് വർഷം നീണ്ടുനിൽക്കുന്ന മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ഗുരുദേവദർശനം ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതികൾ ശിവഗിരി മഠം ആവിഷ്കരിച്ചു നടപ്പിലാക്കുമെന്ന് സ്വാമി ശാരദാനന്ദ പറഞ്ഞു.ബ്രഹ്മവിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ വളരെ മെച്ചപ്പെട്ടതാക്കുക,ആർക്കൈവുകൾ തയാറാക്കുക തുടങ്ങിയ പദ്ധതികളും രാജ്യത്തിനുള്ളിൽ മഠത്തിന് ശാഖകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ശാഖാസ്ഥാപനങ്ങളും ഇന്ത്യക്ക് പുറത്ത് മഠത്തിന്റെ അഫിലിയേഷൻ സെന്ററുകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ കർമ്മപദ്ധതിയിലുണ്ട്.മാനദണ്ഡങ്ങൾ ഇല്ലാതെ എല്ലാവരെയും ഒന്നിച്ചു ചേർക്കാനുള്ള ശ്രമങ്ങളും ഏവരും ആത്മസഹോദരരെന്ന ഗുരുസന്ദേശത്തിന്റെ പ്രചാരണവും പരിനിർവ്വാണ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിക്കുമെന്ന് സ്വാമി ശാരദാനന്ദ പറഞ്ഞു .